കംപ്യൂട്ടര്‍ ഓട്ടോ ഷട്ട് ഡൗണ്‍ ചെയ്യാം


ജോലിത്തിരക്കുകള്‍ ഏറെയുള്ളവര്‍ക്ക് പലപ്പോഴും കംപ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരാം. ഉദാഹരണത്തിന് ഓഫിസില്‍ നിന്ന് തിരക്കിട്ട് പോകുമ്പോള്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറക്കുക. ഇതൊരു പ്രശ്നമാവുമ്പോള്‍ പരീക്ഷിക്കാവുന്ന പ്രോഗ്രാമാണ് WinMend.
winmend - Compuhow.com
ഇതൊരു ഓട്ടോ ഷട്ട്ഡൗണ്‍ പ്രോഗ്രാമാണ്.ഇതുപയോഗിച്ച് കംപ്യൂട്ടര്‍ ഒരു നിശ്ചിത സമയത്ത് ഓഫാക്കാന്‍ സാധിക്കും. മാത്രമല്ല, ലോഗ് ഓഫ്, ഹൈബര്‍നേറ്റ് എന്നിവയും ഇതുപയോഗിച്ച് ചെയ്യാം. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് ഈ പ്രോഗ്രാമിന്‍റേത്. Start Task ക്ലിക്ക് ചെയ്ത് ഫങ്ഷന്‍ ആഡ് ചെയ്യാം.
നിശ്ചയിച്ച സമയമാകുമ്പോള്‍ 60 സെക്കന്‍ഡ് ടൈമര്‍ പ്രത്യക്ഷപ്പെടും. ഈ സമയത്ത് വേണമെങ്കില്‍ ടാസ്ക് ക്യാന്‍സല്‍ ചെയ്യാനാവും.

http://www.winmend.com/auto-shutdown/

Comments

comments