ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ക്രാഷാവുന്നത് തടയാം


Explorer - Compuhow.com
ഇന്ന് ഒരു മുന്‍നിര ബ്രൗസറിന്‍റെ സ്ഥാനമില്ലെങ്കിലും ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ക്രാഷാവുന്ന പ്രശ്നം നിങ്ങള്‍ക്ക് ഇടക്കിടെ അനുഭവപ്പെടുന്നുവെങ്കില്‍ അതിനുള്ള പരിഹാരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. Windows + R അടിച്ച് റണ്‍ കമാന്‍ഡ് ഓപ്പണ്‍ ചെയ്യുക. iexplore.exe -extoff എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഇത്തരത്തില്‍ ചെയ്യുന്നത് ആഡോണുകളെ ഒഴിവാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
ഇത് മാനുവലായി ചെയ്യാന്‍ എക്സ്പ്ലോററില്‍ ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Manage add-ons. ക്ലിക്ക് ചെയ്യുക.
all addons സെലക്ട് ചെയ്ത് എല്ലാം ഡിസേബിള്‍ ചെയ്യുക.

2. Windows + R അടിച്ച് %temp% എന്ന് നല്കുക. All files സെലക്ട് ചെയ്ത് ഡെലീറ്റ് ചെയ്യുക.

3. ആക്ടീവ് എക്സ് കണ്‍ട്രോളുകളും ജാവ സ്ക്രിപ്റ്റും ഡിസേബിള്‍ ചെയ്യാന്‍ Tools > Internet Options > Security > Custom Level > Active Scripting ല്‍ Disable സെല്ക്ട് ചെയ്യുക.

Comments

comments