പാസ്‍വേഡുകള്‍ ക്രോമില്‍ നിര്‍ബന്ധിതമായി സേവ് ചെയ്യാം


Chrome password - Compuhow.com
ബ്രൗസറുകളിലൊക്കെ എന്‍റര്‍ചെയ്യുന്ന പാസ്വേഡുകള്‍ സേവ് ചെയ്യാനുള്ള സൗകര്യമുണ്ട്. ക്രോമിലും ആദ്യം ഒരു പാസ്വേഡ് നല്കുന്ന അവസരത്തില്‍ പാസ്വേഡ് സേവ് ചെയ്യണമോയെന്ന് ചോദിക്കും. സേവ് ചെയ്താല്‍ തുടര്‍ന്ന് യൂസര്‍ നെയിം നല്കിയാല്‍ പാസ്വേഡ് തനിയെ വന്നുകൊള്ളും. എന്നാല്‍ ചില സൈറ്റുകളില്‍ ഈ സംവിധാനം ലഭ്യമാകില്ല. പ്രധാനപ്പെട്ട അക്കൗണ്ടുകള്‍, ബാങ്ക് പോലുള്ളവ ഇത്തരത്തില്‍ സേവ് ചെയ്യാനാകില്ല.

ഇതിന് എളുപ്പത്തില്‍ പരിഹാരം നല്കാനുള്ള സംവിധാനമാണ് Remember Password എന്ന എക്സ്റ്റന്‍ഷന്‍. ഇതുപയോഗിച്ചാല്‍ മുന്‍പറഞ്ഞ തരത്തിലുള്ള സൈറ്റുകളില്‍ പാസ്വേഡ് സേവ് ചെയ്യാനും ഓട്ടോ കംപ്ലീറ്റ് വഴി എന്‍റര്‍ ചെയ്യാനുമാകും.
ഇത്തരം സൈറ്റുകളില്‍ autocomplete സംവിധാനം ഡിസേബിള്‍ ചെയ്തിട്ടുണ്ടാവും. ഇത് ഓണ്‍ ചെയ്യുകയാണ് ഈ എക്സ്റ്റന്‍ഷന്‍ ചെയ്യുക.

DOWNLOAD

Comments

comments