ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമായി റീസെറ്റ് ചെയ്യാം


ചിലപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ റീസെറ്റ് ചെയ്യേണ്ടുന്ന ആവശ്യം വരാം. ഉദാഹരണത്തിന് എന്തെങ്കിലും തകരാറ്‍ സംഭവിക്കുക, അല്ലെങ്കില്‍ ഫോണ്‍ വില്‍ക്കുക പോലുള്ള സാഹചര്യങ്ങളില്‍ ഇത് ആവശ്യമായി വരും.
എന്നാല്‍ റീസെറ്റ് ചെയ്തത് കൊണ്ട് പഴയ ഡാറ്റകള്‍ പൂര്‍ണ്ണമായും പോകണമെന്നില്ല. അതിനാല്‍ തന്നെ ഫോണ്‍ കൈമാറ്റം ചെയ്യുന്നുവെങ്കില്‍ അക്കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അതിനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ആദ്യം ഒരു പാസ്വേഡ് നല്കി സെറ്റ് ചെയ്യണം. അതിന് മെനുവില്‍ Settings എടുക്കുക.
തുടര്‍ന്ന് Lock screen ടാപ് ചെയ്ത് പാസ് വേഡ് സെറ്റ് ചെയ്യുക.
നിരവധി ഒപ്ഷനുകള്‍ കാണുന്നതില്‍ Screen lock എടുക്കുക. തുടര്‍ന്ന് Password ടാപ് ചെയ്ത് പാസ് വേഡ് നല്കുക.
ഇത് ഒകെ നല്കി സേവ് ചെയ്യുക.

ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാം.

ഇനി ഓരോ തവണയും ഫോണ്‍ തുറക്കുമ്പോള്‍ പാസ് വേഡ് ആവശ്യപ്പെടും.
ഫോണില്‍ Settings എടുത്ത് Security ല്‍ Encrypt device എടുക്കുക.
Resetandroid - Compuhow.com
തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ Encrypt device ടാപ് ചെയ്യുക.
ഇതിന് ശേഷം ഫോണ്‍ റീസെറ്റ് ചെയ്താല്‍ ഫയല്‍ റിക്കവറി ചെയ്താലും മനസിലാക്കാനാവില്ല.

Comments

comments