പാസ്‍വേഡില്ലാതെ ലോഗിന്‍ ചെയ്യാം (വിന്‍ഡോസ് 8)

Windows login - Compuhow.com
വിന്‍ഡോസ് കംപ്യൂട്ടര്‍ പാസ് വേഡ് നല്കി സംരക്ഷിക്കുന്നത് നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍ പാസ് വേഡ് പ്രൊട്ടക്ഷന്‍ നല്കിയാല്‍ ഓരോ തവണയും പാസ്വേഡ് നല്കി ലോഗിന്‍ ചെയ്യുന്നത് അല്പം സമയമെടുക്കുന്ന പരിപാടിയാവും. വിന്‍ഡോസ് 8 ല്‍ പാസ്വേഡ് നല്കാതെ ലോഗിന്‍ ചെയ്യാനുള്ള വഴിയാണ് ഇവിടെ പറയുന്നത്.

Win + R എന്ന് അടിച്ച് റണ്‍ ബോക്സില്‍ netplwiz എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്‍ററടിക്കുക.
User accounts ഇതോടെ ഓപ്പണാവും. നിങ്ങളുടെ അക്കൗണ്ട് സെലക്ട് ചെയ്ത് Users must enter a username and password to use this computer എന്നത് അണ്‍ ചെക്ക് ചെയ്യുക.

തുടര്‍ന്ന് Apply ക്ലിക്ക് ചെയ്യുക.

അതോടെ Automatically sign in വിന്‍ഡോ പ്രത്യക്ഷമാകും. പാസ് വേഡ് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇനി OK ക്ലിക്ക് ചെയ്താല്‍ പാസ്വേഡ് എന്‍റര്‍ ചെയ്യാതെ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *