അനാവശ്യ സോഫ്റ്റ് വെയറുകളെ കരുതിയിരിക്കുക..


Free download - Compuhow.com

ഫ്രീ സോഫ്റ്റ് വെയറുകള്‍ എല്ലാവര്‍ക്കും തന്നെ പ്രിയപ്പെട്ടവയാണ്. തരാതരം ഫ്രീ സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനനുവദിക്കുന്ന അനേകം സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം സൗജന്യ പ്രോഗ്രാമുകള്‍ ചെറിയ പണിയും ഉപയോഗിക്കുന്നവര്‍ക്ക് നല്കും. മിക്കപ്പോഴും ഫ്രീ പ്രോഗ്രാമുകള്‍ മറ്റ് ചില പ്രോഗ്രാമുകളുമായി ബണ്ടില്‍ ചെയ്താവും വരുക. കൂടാതെ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ ബ്രൗസറില്‍ ചില ടൂള്‍ ബാറുകളും ഇന്‍സ്റ്റാള്‍ ചെയ്യും.

ബാബിലോണ്‍ സെര്‍ച്ച് പോലുള്ള ചില ടൂള്‍ ബാറുകള്‍ ഉണ്ടാക്കിവെയ്ക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല.
ഫ്രീ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അവയ്ക്കൊപ്പം മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നുണ്ടോ എന്നതാണ്. ചില അവസരങ്ങളില്‍ അവ അണ്‍ ചെക്ക് ചെയ്ത് ഒഴിവാക്കാനുള്ള സൗകര്യമുണ്ടാകും. എന്നാല്‍ എല്ലായ്പോഴും അത് സാധ്യമായി എന്ന് വരില്ല.

Unchecky -Compuhow.com

ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് unchecky. വളരെ ചെറിയ ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ അനാവശ്യ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി മെസേജ് അലര്‍ട്ടുകള്‍ കാണിക്കും. ഇത് വഴി അവ സ്കിപ്പ് ചെയ്യാനാവും. സമയാസമയങ്ങളില്‍ സ്വയം unchecky അപ്ഡേറ്റ് ചെയ്യുകയും ചെയ്തുകൊള്ളും.

http://unchecky.com/

Comments

comments