ഫേസ്ബുക്കില്‍ ഓഡിയോ മെസേജ്


Facebook  - Compuhow.com
ഫേസ്ബുക്കില്‍ ഓഡിയോ മെസേജ് സാധ്യമാണെങ്കിലും അത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്നതല്ല. എന്നാല്‍ കംപ്യൂട്ടറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഓഡിയോ മെസേജുകള്‍ റെക്കോഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സഹായിക്കുന്ന എക്സ്റ്റന്‍ഷന്‍ ഉണ്ടെങ്കില്‍ വളരെ സഹായകരമാകും.

ക്രോമില്‍ Talk and Comment Extension ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍‌ ചെറിയൊരു മൈക്ക് ഐക്കമ്‍ സ്റ്റാറ്റസ് ബാറില്‍ വരും.
ഇത് റണ്‍ ചെയ്യാന്‍ അനുവദിക്കുക.

ഇനി ഫേസ്ബുക്കില്‍‌ പോയി കമന്‍റ് ചെയ്യേണ്ട പോസ്റ്റെടുക്കുക. അവിടെ മൈക്ക് ഐക്കണ്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് സൗണ്ട് റെക്കോഡ് ചെയ്യാം.
അതിന് ശേഷം ക്ലിക്ക് ഒഴിവാക്കുക. അപ്ലോഡ് ചെയ്യപ്പെട്ട കമന്റിന്‍റെ ലിങ്ക് കാണാനാവും.

Comments

comments