ഗൂഗിള്‍ ഹോം പേജ് കണ്‍ട്രി റെസ്ട്രിക്ഷന്‍ ഒഴിവാക്കാം


Google - Compuhow.com

ഗൂഗിള്‍ സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും.
അതിന് ബ്രൗസറിന്‍റെ സെറ്റിങ്ങ്സില്‍ പോവുക.

അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക.
ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക.

ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവര്‍ലേ വിന്‍ഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍ https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക.

ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കണ്‍ണ്‍ട്രി റെസ്ട്രിക്ഷന്‍ എന്നാണ്.
എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്‍ട്രി റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.

Comments

comments