വെബ്ക്യാമില്‍ ആകര്‍ഷകമായി കാണാന്‍


Webcam - Compuhow.com
വെബ്ക്യാമുകളുടെ ഒരു പ്രശ്നം അവയിലൂടെ വരുന്ന ചിത്രത്തിന്‍റെ തകരാറുകളാവും. മങ്ങിയ നിറവും, മുഖത്തിന്‍റെ ആകൃതിയിലുള്ള മാറ്റങ്ങളുമൊക്കെ സാധാരാണമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാനാവും. അവയില്‍ പ്രധാനപ്പെട്ട ടിലത് പരിചയപ്പെടാം.

1. ഇരിക്കുന്നതിന് പുറകില്‍ വെളിച്ചം വരാതെ നോക്കുക. പുറകില്‍ ജനാലയോ, വിളക്കോ ഉണ്ടെങ്കില്‍ അവയില്‍ നിന്നുള്ള വെളിച്ചം ചിത്രം അവ്യക്തമാക്കും.
2. മുഖം വ്യക്തമായി കാണാന്‍ മുഖത്തേക്ക് വെളിച്ചം കിട്ടുന്ന രീതിയില്‍ ലൈറ്റ് ക്രമീകരിക്കുക.
3. ഇരിക്കുന്ന സ്ഥലത്തിന് പിന്നിലെ പശ്ചാത്തലം പരിഗണിക്കുക. ബാത്ത്റൂമോ, മറ്റ് അലങ്കോലമായ സ്ഥലങ്ങളോ ആണെങ്കില്‍ ഒഴിവാക്കി പുതിയ സ്ഥലം കണ്ടെത്തുക.
4. ഇന്‍റര്‍നെറ്റ് സ്പീഡ് വെബ്ക്യാം വീഡിയോ ക്വാളിറ്റിയെ ബാധിക്കും. അതിനാല്‍ കഴിവതും വൈഫി ഒഴിവാക്കി കേബിള്‍ നേരിട്ട് കണക്ട് ചെയ്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക.
5. കംപ്യൂട്ടര്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനാവശ്യപ്രോഗ്രാമുകള്‍ ക്ലോസ് ചെയ്യുക.
6. പശ്ചാത്തലത്തില്‍ ഡൗണ്‍ലോഡ്, അപ് ലോഡ് നടത്തുന്ന പ്രോഗ്രാമുകള്‍ ക്ലോസ് ചെയ്യുക.
7. അവസാനമായി ക്യാമറയുടെ നടുവില്‍ മുഖം വരുന്ന രീതിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മികച്ച രീതിയില്‍ കാണാന്‍ സഹായിക്കും.

Comments

comments