ജിമെയിലില്‍ പഴയ കംപോസ് വിന്‍ഡോ


മാറ്റങ്ങള്‍ സാധാരണമാണ്. എന്നാല്‍ പലപ്പോഴും ചില മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വരും. ഇന്‍റര്‍നെറ്റിന്‍റെ കാര്യത്തില്‍ മാറ്റങ്ങളെന്നത് അനുദിനം സംഭവിക്കുന്നതാണ്. ജിമെയിലില്‍ ഏറെ മാറ്റങ്ങളാണ് അടുത്ത കാലത്തായി വന്നത്. പഴയ കംപോസ് വിന്‍ഡോ പൂര്‍ണ്ണമായും മാറ്റപ്പെട്ടു. എന്നാല്‍ പലര്‍ക്കും പുതിയതിനോട് അത്ര താലപര്യമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Gmail compose - Compuhow.com
അധികം ഇമെയില്‍ ആക്ടിവിറ്റികളൊന്നും ഇല്ലാത്തവര്‍ക്ക് പഴയ കംപോസ് വിന്‍ഡോ വീണ്ടെതുക്കാന്‍ കഴിഞ്ഞിരുന്നവെങ്കില്‍ എന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ പതിവായി ഉപയോഗിക്കുന്നവര്‍ ഇതിനകം പുതിയതുമായി ഇണങ്ങിക്കഴിഞ്ഞിരക്കും.
പഴയ ജിമെയില്‍ കംപോസ് വിന്‍ഡോ മടക്കി കൊണ്ടുവരാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ആദ്യം Old Compose എന്ന എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇത് ആഡ് ചെയ്ത ശേഷം ജിമെയിലില്‍ ലോഗിന്‍ ചെയ്ത് കംപോസില്‍ ക്ലിക്ക് ചെയ്യുക.
പഴയ കംപോസ് വിന്‍ഡോയ്ക്ക് സമാനമായ രീതിയില്‍ കാണാനാവും. പഴയപടിയാക്കാന്‍ എക്സ്റ്റന്‍ഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

DOWNLOAD

ഫയര്‍ഫോക്സില്‍ ഇത്തരത്തില്‍ കിട്ടാന്‍ Old Compose ആഡോണ്‍ ഇന്‍‌സ്റ്റാള്‍ ചെയ്യുക.

DOWNLOAD

Comments

comments