ഡ്രൈവര്‍ പ്രോഗ്രാമുകള്‍ കണ്ടെത്താം


Windows driver - Compuhow.com
വിന്‍ഡോസില്‍ ഡ്രൈവര്‍ പ്രോഗ്രാമുകളുടെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആവശ്യമായ തരത്തിലുള്ള ഡ്രൈവര്‍ ഇല്ലാതെ വന്നാല്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കില്ല. ഡ്രൈവര്‍ പ്രോഗ്രാമുകളുടെ സിഡി ഇല്ലെങ്കില്‍ അവ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാറാണല്ലോ പതിവ്.എന്നാല് അതിലും പരാജയപ്പെട്ടാല്‍ എന്ത് ചെയ്യാമെന്ന് നോക്കാം.

വിന്‍ഡോസില്‍ ഡിവൈസുകളെ മാനേജ് ചെയ്യാന്‍ device manager ആവശ്യമാണ് വിന്‍ഡോസ് 8 ല്‍ ഇത് ലഭിക്കാന്‍ Win + X അടിച്ച് ഇതില്‍ നിന്ന് എടുക്കുക. അണ്‍നോണ്‍ ഡിവൈസുകളുണ്ടെങ്കില്‍ അവ Other devices ലുണ്ടാവും. തിരിച്ചറിഞ്ഞ ഡിവൈസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.

അതില്‍‌ Details ടാബില്‍ നോക്കിയാല്‍ Device description കാണാം.
Property ല്‍ Hardware Ids സെലക്ട് ചെയ്യുക.
ഇവിടെ സ്ട്രിങ്ങുകള്‍ കാണിക്കും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy ക്ലിക്ക് ചെയ്യുക. ഈ ഐഡി സെര്‍ച്ച് ബോക്സില്‍ പേസ്റ്റ് ചെയ്ത് സെര്‍ച്ച് ചെയ്യുക.
ഇതില്‍ നിന്ന് ശരിയായത് സെലക്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്നം പരിഹരിക്കാം.

Comments

comments