വിന്‍ഡോസ് 8 ല്‍ ഡെലീറ്റ് കണ്‍ഫര്‍മേഷന്‍ ഡയലോഗ് ബോക്സ്.


വിന്‍ഡോസില്‍ കാലികമായ ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. പഴയ വേര്‍ഷനുകളില്‍ ഒരു ഫയല്‍ ഡെലീറ്റ് ചെയ്യുന്ന അവസരത്തില്‍ അതിന് ഒരു കണ്‍ഫര്‍മേഷന്‍ ചോദിക്കുമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 8 ല്‍ ഇതില്ല. ഡെലീറ്റ് ചെയ്താല്‍ നേരിട്ട് റീസൈക്കില്‍ ബിന്നിലേക്ക് ഫയല്‍ പോകും,. എന്നാല്‍ പലര്‍ക്കും ഇതൊരു പ്രശ്നമായി തോന്നാം. അബദ്ധത്തില്‍ ഫയലുകള്‍ ഡെലീറ്റ് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇത് മാറ്റി പഴയപോലെ കണ്‍ഫര്‍മേഷന്‍ എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.
Delete confirmation - Compuhow.com
റീസൈക്കില്‍ ബിന്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് Properties എടുക്കുക.
Display delete confirmation dialog എന്നത് ചെക്ക് ചെയ്ത് Apply” ഉം “OK യും നല്കുക.

എന്നാല്‍ ചില വേര്‍ഷനുകളില്‍ ഈ ചെക്ക് ബോക്സ് ലഭ്യമാകില്ല. ഇത് ലഭ്യമാക്കുന്നതെങ്ങനെയെന്ന് നോക്കാം.
Win + R അടിച്ച് gpedit.msc എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുക.

Windows group policy editor തുറന്ന് വരും. User Configuration -> Administrative Templates -> Windows Components -> Windows Explorer -> File Explorer എടുക്കുക.

Display confirmation dialog when deleting files കണ്ടെത്തി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അത് എനേബിള്‍ ചെയ്ത് സേവ് ചെയ്യുക.

Comments

comments