ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം?


ആന്‍ഡ്രോയ്ഡ് ഫോണിന്‍റെ വിപുലമായ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഫോണ്‍ റൂട്ട് ചെയ്യല്‍. പുതിയൊരു ഫോണ്‍ വാങ്ങുമ്പോള്‍ അത് റൂട്ട് ചെയ്തിട്ടുണ്ടാകില്ലെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ ഒരു പക്ഷേ റൂട്ട് ചെയ്തവയാകും. ഇത് എങ്ങനെ മനസിലാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഫോണ്‍ റൂട്ട് ചെയ്തിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Root Checker. ഇത് ക്രോം സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആപ്പ് ഡ്രോവര്‍ തുറന്ന് Root Checker തുറക്കുക.

Root checker - Compuhow.com

അതില്‍‌ agree ക്ലിക്ക് ചെയ്ത് കയറുമ്പോള്‍ ഒരു Verify Root Access ബട്ടണ്‍ കാണാനാവും. അതല്‍ ക്ലിക്ക് ചെയ്ത് SuperSU permission നല്കുക.
ഡിവൈസ് ശരിയായി റൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ റൂട്ട് ആക്സസ് ഉണ്ട് എന്ന് മെസേജ് വരും.

DOWNLOAD

Comments

comments