യുട്യൂബില്‍ വിലക്ക് കിട്ടാതിരിക്കാന്‍ !


Youtube copyright - Compuhow.com
കാര്യം എത് തരത്തിലുള്ള വീഡിയോകളുടെയും സൂപ്പര്‍മാര്‍ക്കറ്റാണ് യുട്യൂബെങ്കിലും യുട്യൂബിനെ സീരിയസായി, ഒരു പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി പരിഗണിക്കുന്നവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. മൊണട്ടൈസ് ചെയ്യുന്ന വീഡിയോകളുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ യുട്യൂബിലുണ്ട്. സ്ലൈഡ് ഷോയും മറ്റും തയ്യാറാക്കി അതില്‍ ഏതെങ്കിലും പ്രശസ്തമായ, കോപ്പി റൈറ്റുള്ള ട്രാക്ക് ഉപയോഗിക്കുന്നവര്‍ യുട്യൂബിന്‍റെ കോപ്പി റൈറ്റ് ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുള്ളവരാകും. എന്നാല്‍ ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ഇതിന് ചെയ്യേണ്ടത് യുട്യൂബിലെ കോപ്പിറൈറ്റ് ഇല്ലാത്ത ഓഡിയോ ട്രാക്ക് വീഡിയോയില്‍ ഉപയോഗിക്കുക എന്നതാണ്.
ഇത് ചെയ്യാന്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് Video Manager എടുത്ത് videos ല്‍ Not claimed എടുക്കുക.
ഗ്രേ ഐക്കണ്‍ മൊണട്ടൈസ് ചെയ്യാത്ത വീഡിയോയെ സൂചിപ്പിക്കുന്നു. ട്രാക്ക് റിപ്ലേസ് ചെയ്യാന്‍ “Edit” ബട്ടണ്‍ ക്ലിക്ക് ചെയ്ത് Audio സെലക്ട് ചെയ്യുക.

അടുത്ത ഘട്ടത്തില്‍ യുട്യൂബ് ലൈബ്രറിയില്‍ നിന്ന് ഒരു ട്രാക്ക് സെലക്ട് ചെയ്യുക. (ad-free and eligible for monetization).
ഇത് വീഡിയോക്ക് ആനുപാതികമായി സെറ്റ് ചെയ്യുക. Saveക്ലിക്ക് ചെയ്ത് ഒറിജിനല്‍ ട്രാക്ക് റിപ്ലേസ് ചെയ്യാം.

Comments

comments