ക്രോമില്‍ ഓഫ് ലൈന്‍ ബ്രൗസിങ്ങ്


Offline chrome - Compuhow.com
ബ്രൗസ് ചെയ്യുന്നതിനിടെ കണക്ഷന്‍ പോയാല്‍ ക്രോമില്‍ ഒരു ദിനോസറിന്‍റെ ചിത്രം വരുന്നത് കണ്ടിട്ടുണ്ടാവും. കൈക്ക് നീളം കുറഞ്ഞ ക്രോം എന്ന ദിനോസറിന് ഇന്‍റര്‍നെറ്റില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല എന്നാവാം ഇതിന്‍റെ വ്യാഖ്യാനം !

ബ്രൗസറുകളിലൊക്കെ ഓഫ് ലൈന്‍ മോഡുണ്ട്. ഇത് എനേബിള്‍ ചെയ്താല്‍ കണക്ഷന്‍ നഷ്ടമായാലും സൈറ്റുകളില്‍ നിലവില്‍ ലോഡായ പേജ് കാണാനാവും. ക്രോമില്‍ ഓഫ് ലൈന്‍ മോഡ് ലഭ്യമല്ല. എന്നാല്‍ ചെറിയൊരു വിദ്യ വഴി ഇത് ലഭ്യമാക്കാനാവും.

ക്രോം അഡ്രസ് ബാറില്‍ chrome://flags/#enable-offline-mode എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക. ഇത് Enable ചെയ്ത് ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇനി “not connected to the Internet” എന്ന മെസേജ് വരില്ല.

എച്ച്ടിഎംഎല്‍ കണ്ടന്റ്, ഇമേജ്, ജാവസ്ക്രിപ്റ്റ് എന്നിവ സേവ് ചെയ്യുന്നതിനാല്‍ ഓണ്‍ലൈന്‍ മോഡില്‍ നിന്ന് വലിയ വ്യത്യാസമൊന്നും വെബ്പേജിന് ഉണ്ടാവില്ല.

Comments

comments