വിന്‍ഡോസ് 8.1 ലെ ബാക്കപ്പ്


Image recovery - Compuhow.com
തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളുടെ സഹായമില്ലാതെ വിന്‍ഡോസ് 8.1 ന്‍റെ ബാക്കപ്പ് എങ്ങനെയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇതിന് മുന്നോടിയായി സിസ്റ്റം വൈറസുകള്‍ക്കായി സ്കാന്‍ ചെയ്യുക. പഴയ സിസ്റ്റം റീസ്റ്റോര്‍ പോയിന്‍റുകള്‍ നീക്കം ചെയ്യുക.
My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് System Protection ക്ലിക്ക് ചെയ്യുക.

system drive > Configure ക്ലിക്ക് ചെയ്യുക.
Create ല്‍ ക്ലിക്ക് ചെയ്ത് പുതിയ റീസ്റ്റോര്‍ പോയിന്‍റ് നിര്‍മ്മിക്കുക.

Control Panel > File History > System Image Backup എടുക്കുക.
Looking for Backup Devices എന്ന വിന്‍ഡോ ഇപ്പോള്‍ തുറന്ന് വരും.

എവിടെയാണ് ബാക്കപ്പ് ഇമേജ് സേവ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്ത ശേഷം Start Backup ക്ലിക്ക് ചെയ്യുക.

Comments

comments