മീഡിയ പ്ലെയര്‍ ഉപയോഗിച്ച് സിഡി റിപ്പിങ്ങ്


സിഡി റിപ്പ് ചെയ്യാന്‍ സഹായിക്കുന്ന അനേകം പ്രോഗ്രാമുകള്‍ ഉണ്ട്. എന്നാല്‍ മിക്ക കംപ്യൂട്ടറുകളിലും ഡിഫോള്‍ട്ടായുള്ള മീഡിയ പ്ലെയറേ ഓഡിയോ,വീഡിയോ പ്ലെയറായിട്ടുണ്ടാവുകയുള്ളൂ. ഓഡിയോ സിഡികളെ എംപിത്രിയാക്കാന്‍ മീഡിയ പ്ലെയര്‍ തന്നെ ഉപയോഗിക്കാനാവും. പലര്‍ക്കും അറിയാനിടയില്ലാത്ത ഒരു മീഡിയ പ്ലെയര്‍ സംവിധാനമായിരിക്കും ഇത്.
Rip Cd - Compuhow.com
ആദ്യം മീഡിയ പ്ലെയര്‍ റണ്‍ ചെയ്യുക. തുടര്‍ന്ന് റിപ്പിംഗിനുള്ള സെറ്റിങ്ങ് നടത്തണം. അതിന് Organize > Options എടുക്കുക.
അതില്‍ rip music ടാബ് സെലക്ട് ചെയ്യുക.

ഇവിടെ ഫയല്‍ സേവ് ചെയ്യേണ്ട ഫോള്‍ഡര്‍, റിപ്പിങ്ങ് ഫോര്‍മാറ്റ് തുടങ്ങിയ ഒപ്ഷനുകള്‍ കാണാം. ട്രാക്കിന്‍റെ പേര് മാറ്റാനും, ഓഡിയോ ക്വാളിറ്റിയില്‍ മാറ്റം വരുത്താനും, ഇതില്‍ സാധിക്കും.

ഇവ സെറ്റ് ചെയ്ത ശേഷം സിഡി ഡ്രൈവിലിട്ട് rip CD ബട്ടണില്‍ ക്ലിക് ചെയ്യുക. ഓരോ ട്രാക്കായി ഇവിടെ സെലക്ട് ചെയ്യാനാവും.

Comments

comments