എക്സലില്‍ മറ്റൊരു ഷീറ്റിലേക്ക് ഹൈപ്പര്‍ ലിങ്ക്


ഒരു എക്സല്‍ ഷീറ്റില്‍ നിന്ന് മറ്റൊരു ഷീറ്റിലേക്ക് എളുപ്പത്തില്‍ പോകാന്‍ സഹായിക്കുന്നതാണ് ഹൈപ്പര്‍ ലിങ്ക്. ഒരു മെയിന്‍ പേജില്‍ ലിങ്കുകള്‍ നല്കിയാല്‍ അവയൊക്കെ എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാനാവും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ടെക്സ്റ്റുള്ള ലിങ്ക് ക്രിയേറ്റ് ചെയ്യേണ്ട സെല്‍ സെലക്ട് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്യുക. Hyperlink ല്‍ ക്ലിക്ക് ചെയ്ത് Insert hyperlink വിന്‍ഡോയില്‍ Place in This Document എടുക്കുക. call reference ഒപ്ഷനില്‍ ഷീറ്റിന്‍റെ പേര് സെലക്ട് ചെയ്ത് Ok നല്കുക.
ExcelHlink - Compuhow.com
മറ്റൊരു ഷീറ്റിലേക്ക് ഹൈപ്പര്‍ ലിങ്ക് നല്കാന്‍ പഴയത് പോലെ തന്നെ സെല്ലില്‍ നിന്ന് സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Hyperlink എടുക്കുക. Insert hyperlink വിന്‍ഡോയില്‍ Existing File and Web page ഒപ്ഷനില്‍ എക്സല്‍ ഷീറ്റിന്‍റെ ലിങ്കിന്‍റെ പാത്ത് ബ്രൗസ് ചെയ്ത് ok നല്കുക.

ഒരേ ഫയലില്‍ തന്നെ നിരവധി ഷീറ്റുകള്‍ ആഡ് ചെയ്യുന്നവര്‍ ഇത്തരത്തില്‍ ഹൈപ്പര്‍ ലിങ്ക് നല്കി ചെയ്താല്‍ ഫയലുകളുടെ എണ്ണം കുറയ്ക്കുകയും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും സാധിക്കും.

Comments

comments