കംപ്യൂട്ടര്‍ എത്ര സമയം ഉപയോഗിച്ചു?


കുറെ നേരമായി നിങ്ങള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു. എത്രനേരമായി നീ ഇതിന് മുന്നില്‍ കുത്തിയിരിക്കുന്നു എന്ന് പലരും നിങ്ങളോട് ചോദിക്കാറുണ്ടാവും. നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാവും എത്ര നേരമായി കംപ്യൂട്ടറിന് മുന്നിലിരിപ്പ് തുടങ്ങിയിട്ട് എന്ന്. ഇത് കണ്ടുപിടിക്കാനെന്താണ് വഴി?

വളരെ ഈസിയായി കംപ്യൂട്ടര്‍ ഓണ്‍ ചെയ്തിട്ട് എത്ര സമയമായി എന്ന് കണ്ടുപിടിക്കാം. പലര്‍ക്കും അറിയാവുന്ന കാര്യമാവും ഇത്. അറിയാത്തവര്‍ തുടര്‍ന്ന് വായിച്ചാല്‍ മതി.

CTRL+Shift+ESC അടിച്ച് ടാസ്ക് മാനേജര്‍ തുറക്കുക.
അതില്‍ Process ടാബ് ക്ലിക്ക് ചെയ്യുക.
Computer usage time - Compuhow.com
ടാബില്‍ വലത് വശത്ത് up Time എന്ന് കാണുന്നിടത്ത് നിങ്ങളെത്രനേരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്ന് കാണാം.

Comments

comments