ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഫയലുകള്‍ ഒളിപ്പിക്കാം


കംപ്യൂട്ടറുകളും, ഫോണുകളും വളരെ പേഴ്സണലായി ഉപയോഗിക്കുന്നവരുണ്ട്. തങ്ങളുടേതായ സ്വകാര്യ ഫയലുകള്‍മറ്റുള്ളവര്‍ കാണുന്നതില്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ലല്ലോ. കംപ്യൂട്ടറിലും മറ്റും സ്വകാര്യ ഫയലുകള്‍ ലോക്ക് ചെയ്ത് വെയ്ക്കുന്നതിനും. ഹൈഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്.
ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും ഇങ്ങനെ ഫയലുകള്‍ ഹൈഡ് ചെയ്യാന്‍ സാധിക്കും. ഇത് ചെയ്യാന്‍ ആദ്യം വേണ്ടത് ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഒരു ഫ്രീ ഫയല്‍ എക്സ്പ്ലോറര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
Solid Explorer ഉപയോഗിക്കാം
ഇനി ബ്രൗസ് ചെയ്ത് ഹൈഡ് ചെയ്യേണ്ടുന്ന ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
ഇതിനെ റീനെയിം ചെയ്യുക. പേരിന് മുന്നിലായി ഒരു . (ഡോട്ട്) ചേര്‍ക്കുക. ഉദാഹരണം .Videos
ആന്‍ഡ്രോയ്ഡ് ഡിവൈസിന് ഈ എക്സ്റ്റന്‍ഷന്‍ തിരിച്ചറിയാവാത്തതിനാല്‍ ഇത് കാണിക്കില്ല. ഇനി ഇത് കാണണമെന്ന് തോന്നുമ്പോള്‍ വീണ്ടും ഡോട്ട് മാറ്റി റീനെയിം ചെയ്യുക.

Comments

comments