ഹൈബര്‍നേഷന്‍ എങ്ങനെ മികച്ച രീതിയിലാക്കാം?


നമ്മളില്‍ മിക്കവരും കംപ്യൂട്ടര്‍ ഓഫ് ചെയ്യുന്നതിന് പകരം ഹൈബര്‍നേറ്റ് ചെയ്യാറുള്ളവരാണ്. ഇതിന്റെ മെച്ചം സ്ലീപ്പ് മോഡിനേക്കാള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എളുപ്പത്തില്‍ റീസ്റ്റാര്‍ട്ട് ചെയ്യാമെന്നുള്ളതാണ്. ഇത് ലാപ്‌ടോപ്പുകളിലാണ് ഏറെയും ഉപയോഗപ്പെടുത്തുന്നത്.
റാമിലെ ഡാറ്റ hiberfil.sys എന്നൊരു ഫയലിലേക്ക് മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. എക്‌സ്.പിയിലും , വിസ്റ്റയിലും റാമിന്റേതിന് സമാനമായ സൈസാണ് ഈ ഫ.യലിന്. എന്നാല്‍ വിന്‍ഡോസ് 7 ല്‍ റാമിന്റെ 75 ശതമാനമാണ് ഈ ഫയല്‍ സൈസ്. ഇത് C ഫോള്‍ഡറിലാണ് ഉള്ളതും.
സാധാരണയായി കണ്ടു വരുന്നത് സി ഡ്രൈവ് ചെറുതായിരിക്കും എന്നതാണ്. എന്നാല്‍ റാം 3 ജിബി മുതല്‍ മേലോട്ടാണ്. ഇതിനര്‍ത്ഥം hyberfil.sys ഏറെ സ്ഥലം C ല്‍ അപഹരിക്കുമെന്നര്‍ത്ഥം.
നിങ്ങളുടെ സിസ്റ്റം സ്പീഡ് കുറയുന്നെങ്കില്‍ ഈ ഫയല്‍ ഡെലിറ്റ് ചെയ്യാം.
എന്നാല്‍ സാധാരണ പോലെ ഈ ഫയല്‍ ഡെലീറ്റ് ചെയ്യാനാവില്ല.
Admn റൈറ്റോടുകകൂടി കമാന്‍ഡ് റണ്‍ ചെയ്ത് ഇത് മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.
Command promtp ല്‍ powercfg -h off എന്ന് എന്റര്‍ ചെയ്യുക.
ഫയല്‍ റീസ്റ്റോര്‍ ചെയ്യാന്‍
posercfg -h on എന്ന് നല്കുക.
ഇീ കമാന്‍ഡ് പ്രോപ്റ്റ് കറപ്റ്റ്, തെറ്റായി ഫ്രാഗ്മെന്റ് ചെയ്ത hiberfil.sys ഫയലുകള്‍ക്ക് ഉപയോഗപ്രദമാണ്.
ഇനി hiberfil.sys ഫയല്‍ സൈസ് മാറ്റുന്നതെങ്ങനെയെന്ന് നോക്കാം
ഹൈബര്‍നേഷന്‍ നിങ്ങള്‍ ആവശ്യപ്പെടുകയും ഫയല്‍ സൈസ് കുറയ്ക്കുകയും ചെയ്യണമെങ്കില്‍ ഇതു പോലെ കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിക്കാം.
ഉദാഹരണത്തിന് ഫയല്‍ സൈസ് 50 ശതമാനമാക്കി ചുരുക്കാന്‍
powercfg –h -size 50 എന്ന് നല്കുക.
എന്നാല്‍ 50 ശതമാനത്തില്‍ കുറയ്ക്കാന്‍ സാധിക്കില്ല.

Comments

comments