ഹാന്‍ഡി മാപ്സ്

വെബ്ബില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മാപ്പിംഗ് സര്‍വ്വീസ് ഗൂഗിളിന്റെയാണല്ലോ. ലൊക്കേഷനുകളും, റൂട്ടുകളും കണ്ടുപിടിക്കാന്‍ ഇത് വളരെ ഉപകാരപ്രദമാണല്ലോ. ഹാന്‍ഡിമാപ്പ്സ് എന്ന എക്സ്റ്റന്‍ഷന്‍ ഫയര്‍ഫോക്സിലും, ക്രോമിലും ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ടൂള്‍ബാറില്‍ പുതിയ ഐക്കണ്‍ വരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പോപ്പ് അപ്പായി നിങ്ങളുടെ ലൊക്കേഷന്‍ മാപ്പ് തുറന്ന് കിട്ടും. ഡയറക്ഷനുകള്‍ നല്കുക, കറന്റ് ലൊക്കേഷന്‍ സെറ്റ് ചെയ്യുക, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ഷെയര്‍ ചെയ്യുക തുടങ്ങിവയെല്ലാം ഇതില്‍ ചെയ്യാനാവും.
Map, Satellite, Terrain , Street view എന്നീ രീതിയിലും കാണാനാവും.

Download