ഗൂഗിളിന്‍റെ സ്വന്തം സെമിത്തേരി

ലോകത്തിലെ ഒന്നാം നമ്പര്‍ സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. സെര്‍ച്ചിംഗ് മാത്രമല്ല ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന അനേകം ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ ഉടമയും ഗൂഗിളാണ്. എന്നാല്‍ കാലാകാലങ്ങളില്‍ ഗൂഗിള്‍ തങ്ങളുടെ വിജയിക്കാത്തതും, വിജയിച്ചതുമായ പല സര്‍വ്വീസുകളെയും നിര്‍ത്തലാക്കാറുണ്ട്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗൂഗിള്‍ റീഡര്‍.
ഗൂഗിള്‍ ബസ്, ഗൂഗിള്‍ വേവ് ജെയ്കു തുടങ്ങി ഇങ്ങനെ ഗൂഗിള്‍ കാലപുരിക്കയച്ച ഏറെ സര്‍വ്വീസുകളുണ്ട്.

WordStream എന്ന സെര്‍ച്ച് മാര്‍ക്കറ്റിംഗ് കമ്പനി ഇങ്ങനെ വധശിക്ഷക്കിടയായ ഗൂഗിള്‍ സര്‍വ്വീസുകളെയെല്ലാം ചേര്‍ത്ത് ഒരു ശ്മശാനം നിര്‍മ്മിച്ചു. 2006 മുതല്‍ 2013 വരെ നീളുന്ന ഏഴ് വര്‍ഷത്തിനിടെ അന്തരിച്ച ഗൂഗിള്‍ സര്‍വ്വീസുകളെ ഒരു ഇന്‍ഫോഗ്രാഫികായി അവതരിപ്പിച്ചിരിക്കുകയാണിവിടെ.

VISIT SITE

Google graveyard - Compuhow.com

Leave a Reply

Your email address will not be published. Required fields are marked *