സര്‍ക്കാര്‍ സര്‍വ്വീസുകള്‍ക്കായി ആപ്ലിക്കേഷനുകള്‍


Govt.apps - Compuhow.com
സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങുക എന്നത് പലരെ സംബന്ധിച്ചും അത്ര സുഖകരമായ അനുഭവമാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫിസുകള്‍ കയറി മടുത്ത അനേകം പേരെ അനുദിനം നമ്മള്‍ കാണുന്നുണ്ടാകും. വളരെ സാവധാനമാണെങ്കിലും ഇന്ത്യാഗവണ്‍മെന്റും ഓണ്‍ലൈന്‍ യുഗത്തിലേക്ക് പതിയെ പ്രവേശിക്കുകകയാണ്. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വക ഓണ്‍ലൈന്‍‌ സംഭവമെന്നത് ആധാറായിരുന്നു. എന്നാലിന്നും അക്കാര്യത്തില്‍ ഒരു വ്യവസ്ഥ വന്നിട്ടില്ലെന്നതാണ് വാസ്തവം.

സര്‍ക്കാര്‍ പല സര്‍വ്വീസുകളും ഇപ്പോള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്. ജനന-മരണ വിവാഹ രജിസ്ട്രേഷനുകളൊക്കെ മാറ്റത്തിന്റെ പാതയിലാണ്. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങളൊക്കെ ഇന്ന് കുറ്റമറ്റ വിധം വിരല്‍ത്തുമ്പിലത്തും.
സര്‍ക്കാരിന്‍റെ പല സേവനങ്ങള്‍ ഓണ്‍ലൈനായി ഉപയോഗപ്പെടുത്താനായി ലഭ്യമാക്കിയിരിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ട്. ആന്‍ഡ്രോയ്ഡ്, ജാവ ഫോണുകളില്‍ ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും.
സെന്‍ട്രല്‍ ഗവണ്‍മെന്‍റ് , സ്റ്റേറ്റ് ഗവണ്‍മെന്റ് എന്നിങ്ങനെ ആപ്പുകളെ രണ്ടായി തിരിച്ചിരിക്കുന്നു. ഇവയില്‍ രജിസ്റ്റര്‍ ചെയ്കതാല്‍ നോട്ടിഫിക്കേഷനുകളും ലഭിക്കും.
സ്വഭാവികമായും പല ആപ്ലിക്കേഷനുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റേതായ പോരായ്മകളുണ്ട്. എങ്കിലും അവ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

http://apps.mgov.gov.in/home.jsp

Comments

comments