ഗൂഗിള്‍ എസ്.എം.എസ് ചാനല്‍



ഇന്ന് മിക്ക കാര്യങ്ങള്‍ക്കും അറിയിപ്പ് നല്കുന്നതിന് എസ്.എം.എസുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓഫിസ് വിവിരങ്ങളും, മറ്റ് ന്യൂസ് പോലുള്ള കാര്യങ്ങള്‍ക്കും എസ്.എം.എസ് സര്‍വ്വീസുകള്‍ ഏറെ ഉപയോഗിക്കപ്പെടുന്നു. ഫോണിലെന്നതിനേക്കാള്‍ സൈറ്റുകള്‍ വഴിയാണ് ഇത്തരം ബള്‍ക്ക് മെസേജിങ്ങ് നടത്തുന്നത്. നിരവധി സൈറ്റുകള്‍ ഈ സേവനം നല്കുന്നുണ്ട്. എന്നാല്‍ മിക്കവാറും എല്ലാ പ്രവൃത്തികളും ഗൂഗിളുപയോഗിച്ച് ചെയ്യുന്നവര്‍ക്ക് ഇതും ഗൂഗിള്‍ എസ്.എം.എസ് ചാനല്‍ വഴി ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന മെമ്പര്‍മാരുടെ നമ്പറിലേക്ക് ഫ്രിയായി മെസേജ് അയക്കാം.
ആദ്യം ഗൂഗിള്‍ എസ്.എം.എസ് ചാനലില്‍ പോയി ഒരു ചാനല്‍ ക്രിയേറ്റ് ചെയ്യുക. ജിമെയില്‍ അക്കൗണ്ട് ഇതില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കാം.
നിങ്ങളുടെ ബിസിനസിന്റെയോ, നിങ്ങളുടെയോ പേര് ചാനലിന് നല്കാം.
വേണമെങ്കില്‍ മറ്റുള്ളവരെ മോഡറേറ്റര്‍മാരായി ആഡ് ചെയ്ത് അവര്‍ക്കും ഇതേ ചാനലില്‍ നിന്ന് മെസേജ് അയക്കാന്‍ സംവിധാനമൊരുക്കാം.
മൊബൈലിലും ഇത് ഉപയോഗിക്കാം. ഇന്ത്യയിലെവിടേക്കും ഈ സംവിധാനത്തില്‍ മെസേജ് അയക്കാം.
http://labs.google.co.in/smschannels/browse

Comments

comments