ഗൂഗിള്‍ സൈറ്റുകള്‍ തുറക്കാന്‍ ഷോര്‍ട്ട്കട്ട്


പലരും ഒട്ടേറെ ഗൂഗിള്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരാകും. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, പ്ലസ്, സെര്‍ച്ച്, തുടങ്ങി നരവധി സര്‍വ്വീസുകളില്‍ പലതും നിത്യേന ആവശ്യം വരാം. Google Shortcuts എന്ന എക്സ്റ്റന്‍ഷനുപയോഗിച്ച് ഇവ വേഗത്തില്‍ ആക്സസ് ചെയ്യാനാവും. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണിത്. ഒരു ടൂള്‍ബാറായാണിത് വരിക. എക്സ്റ്റന്‍ഷന്‍ കസ്റ്റമൈസ് ചെയ്ത് കൂടുതല്‍ സൗകര്യപ്രദമാക്കുകയും ചെയ്യാം.
ടൂള്‍ബാറിന് പകരം ഡ്രോപ്പ് ഡൗണ്‍ മെനു സെലക്ട് ചെയ്യാനാവും.
സൈറ്റുകള്‍ യു.ആര്‍.എല്‍ നല്കി ഓപ്പണ്‍ ചെയ്യുന്നതിന് പകരം എളുപ്പത്തില്‍ ടൂള്‍ബോക്സില്‍ നിന്ന് ക്ലിക്ക് ചെയ്തെടുക്കുന്നത് ജോലികള്‍ വേഗത്തില്‍ ചെയ്യാന്‍ സഹായിക്കും.

Firefox Addon

Chrome Extension

Leave a Reply

Your email address will not be published. Required fields are marked *