ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ പുതിയ ടാബില്‍ കിട്ടാന്‍..


നിങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഒരു റിസള്‍ട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് അതേ പേജില്‍തന്നെയാണ് ഓപ്പണ്‍ ചെയ്യുക. ആ സൈറ്റ് ഉപകാരമല്ലെന്ന് കണ്ടാല്‍ ബാക്ക് ചെയ്ത് വീണ്ടും റിസള്‍ട്ട് പരതി ക്ലിക് ചെയ്യണം. ഇതി നിങ്ങള്‍ക്ക് സമയനഷ്ടമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് പുതിയ ടാബില്‍ ഓപ്പണായാല്‍ അത് ക്ലോസ് ചെയ്ത് റിസള്‍ട്ടിലേക്ക് മടങ്ങാം.
അതിനുള്ള മാര്‍ഗ്ഗം താഴെ പറയുന്നു
google എടുത്ത് സൈന്‍ ഇന്‍ ചെയ്യുക. സെറ്റിങ്ങ്‌സിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. search settings ല്‍ ക്ലിക്ക് ചെയ്യുക.

സെര്‍ച്ച് റിസള്‍ട്ട് പേജില്‍ സ്‌ക്രോള്‍ഡൗണ്‍ ചെയ്ത് where results open സെക്ഷനില്‍
Open each selected result in a new browser window ചെക്ക് ചെയ്യുക.

സ്‌ക്രോള്‍ഡൗണ്‍ ചെയ്ത് save ചെയ്യുക.

നിങ്ങള്‍ ചെയ്തത് ശരിക്കാണെങ്കില്‍ താഴെ കാണുന്നത് പോലെ ഒരു ചെറിയ വിന്‍ഡോ വരും. അതില്‍ OK ക്ലിക്ക് ചെയ്യുക.

Comments

comments