ഗൂഗിള്‍ പ്ലെ


മ്യൂസിക്, മൂവീസ്, ബുക്‌സ്, ആന്‍ഡ്രോയ്ഡ് ആപ്‌സ് എന്നിവയ്ക്കായി ഗൂഗിള്‍ ആരംഭിച്ച പുതിയ സര്‍വ്വീസാണ് ഗൂഗിള്‍ പ്ലെ. ക്ലൗഡ് ബേസ്ഡ് ആണ് ഈ സര്‍വ്വീസ്. 4,50000 ലധികം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇതിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 20000 വരെ പാട്ടുകള്‍ ഇതില്‍ സൂക്ഷിക്കാനും, പുതിയ വാങ്ങുവാനും സാധിക്കും. അതുപോലെ ഇ ബുക്കുകളുടെ വന്‍ കളക്ഷനാണ് ഉള്ളത്. ഗൂഗിളിന്റെ മാനദണ്ഠങ്ങള്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഫോണികളില്‍ ഇവ ഉപയോഗിക്കാം
ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപകരണങ്ങൾക്കും, സംഗീതം, ചലച്ചിത്രം, പുസ്ത്കങ്ങൾ എന്നിവയ്ക്കുമായി ഗൂഗ്‌ൾ വികസിപ്പിച്ചെടുത്ത ഓൺലൈൻ സോഫ്റ്റ്വെയർ സ്റ്റോർ ആണ് ഗൂഗ്‌ൾ പ്ലേ. ഇതിൽ ക്ലൗഡ് അധിഷ്ഠിതമായ മ്യൂസിക് സ്റ്റോറും ഉൾപ്പെടുന്നു. ഒട്ടുമിക്ക ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും സ്വതേ പ്രതിഷ്ഠാപനം (install) ചെയ്തിട്ടുള്ള ഇതിന്റെ പ്രധാനതാളിൽ നിന്ന് (മാർക്കറ്റ് എന്നറിയപ്പെടുന്നു) ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വിവിധ തേഡ്പാർട്ടി അപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനും ആവശ്യമെങ്കിൽ ഇവ തങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് പ്രതിഷ്ഠാപനംചെയ്യുന്നതിനും സാധിക്കും. 2012 മാർച്ച് മാസം ഗൂഗ്‌ൾ അതുവരെ ആൻഡ്രോയ്ഡ് മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന ഈ സർവ്വീസിനെ ഗൂഗ്‌ൾ പ്ലേ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.(wikipaedia)

Comments

comments