ഗൂഗിള്‍ പനോരാമിയോ


ഗൂഗിള്‍ ഒന്നിനൊന്ന് വ്യത്യസ്ഥമായ നിരവധി സര്‍വ്വീസുകള്‍ നല്കുന്നുണ്ട്. അവയില്‍ ഏറെ അറിയപ്പെടാത്ത ഒന്നാണ് പനോരാമിയോ. ഇതൊരു സ്ഥല സംബന്ധിയായ ഫോട്ടോഷെയറിങ്ങ് സര്‍വ്വീസാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പികാസയും, ഗൂഗിള്‍ എര്‍ത്തും ഒരുമിച്ച് ലഭ്യമാക്കിയതു പോലെ. ടൂറിസ്റ്റുകള്‍ക്കും, സ്ഥലങ്ങള്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്കും ഉപകരിക്കുന്ന ഒന്നാണിത്.
panoramio.com

ഇതില്‍ സെര്‍ച്ച് ചെയ്യാന്‍ ഗൂഗിള്‍ മാപ്പില്‍ നല്കുന്നത് പോലെ സ്ഥലപ്പേര് നല്കി സെര്‍ച്ച് ചെയ്യുക.
പനോരാമിയോ ലൊക്കേഷനുകള്‍ സജസ്റ്റ് ചെയ്യും. അതില്‍ സെലക്ട് ചെയ്ത് സെര്‍ച്ച് ചെയ്യുക.
ചിത്രങ്ങള്‍ക്ക് മേല്‍ ക്ലിക്ക് ചെയ്താല്‍ ഫുള്‍സൈസ് ഫോട്ടോകള്‍ ഡിസ്പ്‌ളേ ചെയ്യും.

Comments

comments