ഫ്രീ എസ്.എം.എസ് സര്‍വ്വീസുമായി ഗൂഗിള്‍


ഗൂഗിള്‍ ഇന്ത്യയില്‍ ഫ്രീ മെസേജിങ്ങ് സര്‍വ്വീസ് അവതരിപ്പിച്ചു. ജിമെയില്‍ അക്കൗണ്ടിലെ കോണ്ടാക്ടുകളിലേക്ക് മെസേജുകള്‍ അയക്കാന്‍ ഇത് ഉപയോഗിക്കാം. ഇത് ചെയ്യാന്‍ കോണ്‍ടാക്ട് നെയിം Search or invite friends എന്നിടത്ത് എന്‍റ്‍ ചെയ്യുക. തുറന്ന് വരുന്ന ബോക്സില്‍ താഴെ കാണുന്ന മോര്‍ ഒപ്ഷന്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന മെനുവില്‍ Send SMS ക്ലിക്ക് ചെയ്യുക
അതില്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക.


ഒരു ദിവസം അമ്പത് മെസേജുകളാണ് അയക്കാന് സാധിക്കുക.. ഒരു മെസേജിന് മറുപടിയായി മൊബൈലില്‍ നിന്ന് തിരിച്ച് മെസേജ് ലഭിച്ചാല്‍ അ‍ഞ്ച് മെസേജുകള്‍ കൂടി ക്രെഡിറ്റില്‍ ലഭിക്കും. ഇനി അഥവാ നിങ്ങളുടെ മെസേജ് പരിധി അവസാനിക്കാറായാല്‍ ഒരു മെസേജ് നിങ്ങളുടെ മൊബൈലിലേക്ക് തന്നെയയച്ച് അതില്‍ നിന്ന് റിപ്ലൈ സെന്‍ഡ് ചെയ്താല്‍ ക്രെഡിറ്റ് അഞ്ചെണ്ണം കൂടി കിട്ടും.
ഏറെ മേസേജുകള്‍ ഒരു നമ്പറിലേക്ക് അയച്ച് മറുപടിയില്ലാതെ വന്നാല്‍ നമ്പര്‍ ബ്ലോക്കാവും. ലഭിച്ച മെസേജിന് മറുപടിയായി BLOCK എന്ന് സെന്‍ഡ് ചെയ്താല്‍ ആ അക്കൗണ്ടില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാം. ‘STOP’ എന്ന് അയച്ച് മൊത്തം മെസേജിങ്ങും ബ്ലോക്ക് ചെയ്യാം.
ഇത്തരത്തില്‍അയക്കുന്ന മെസേജുകളെല്ലാം ചാറ്റ് ഹിസ്റ്ററിയില്‍ സേവാവുകയും ചെയ്യും.

Comments

comments