കൃത്യമായ സൈസുള്ള ഇമേജുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാം


ഗൂഗിളില്‍ മുമ്പ് കൃത്യമായ ഇമേജ് സൈസ് അല്ലെങ്കില്‍ വിഡ്ത് അനുസരിച്ച് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ഈ സൗകര്യം ഇല്ല. ആവശ്യമുള്ള അതേ സൈസില്‍ ഇമേജുകള്‍ ലഭിച്ചാല്‍ പലപ്പോളും പണികള്‍ ഏറെ എളുപ്പമാകും. ഗൂഗിള്‍ സെര്‍ച്ചില്‍ ചെറിയ മാറ്റം വരുത്തി ഇത്തരത്തില്‍ ഇമേജ് സെര്‍ച്ച് നടത്താം.
ഇതിന് സെര്‍ച്ച് ടേം നല്കിയതിന് ശേഷം IMAGESIZE:WIDTHxHEIGHT എന്നത് കൂടി കൂട്ടിച്ചേര്‍ക്കുക. കൃത്യമായ ഹൈറ്റും, വിഡ്തും നല്കിയാല്‍ അവയ്ക്ക് അനുസൃതമായ ഇമേജുകള്‍ ലോഡ് ചെയ്യും. ഈ സൗകര്യം മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ ഉപയോഗിക്കുമ്പോളും ലഭിക്കും.

Comments

comments