ഗൂഗിള്‍ ഹാന്‍ഡ് റൈറ്റ്..മൊബൈലില്‍ എഴുതി സെര്‍ച്ച് ചെയ്യാംഓരോദിവസവും പുതിയതെന്തെങ്കിലും ഗൂഗിളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു.ചിലത് നമ്മെ ഏറെ ആശ്ചര്യപ്പെടുത്തുന്നു. ചിലതാകട്ടെ ശ്രദ്ധ നേടാതെ പോകുന്നു. ഗൂഗിള്‍ പുതുതായി ഇറക്കിയ ഫീച്ചറാണ് ഹാന്‍ഡ് റൈറ്റ്. കീബോര്‍ഡ് ഉപയോഗിക്കാതെ മൊബൈല്‍ ഡിവൈസുകളില്‍ ഗൂഗിള്‍ സെര്‍ച്ച് നടത്തുന്നതിനുള്ള സംവിധാനമാണ് ഇത്. സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലറ്റുകളിലും ടൈപ്പ് ചെയ്യുക അത്ര എളുപ്പമല്ല. ഇത്തരം സാഹചര്യത്തില്‍ ഗൂഗിള്‍ പേജിലെ സെര്‍ച്ച് സെറ്റിംഗ്സില്‍ ക്ലിക്ക് ചെയ്ത് ഹാന്‍ഡ് റൈറ്റ് എന്ന ഒപ്ഷന്‍ എടുക്കുക. അത് എനേബിള്‍ ചെയ്യുക. പേജിന് താഴെ കാണുന്ന g എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങള്‍ക്ക് വിരല്‍കൊണ്ട് സെര്‍ച്ച് ചെയ്യേണ്ട വാക്ക് സ്ക്രീനിലെവിടെ വേണമെങ്കിലും എഴുതി നല്കാം. ഗൂഗിളിന്റെ ഓട്ടോ കംപ്ലീറ്റ് സംവിധാനം ഇതിലും വര്‍ക്കുചെയ്യും.

Comments

comments