ഗൂഗിള്‍ അലര്‍ട്ട്

പലപ്പോഴും നിങ്ങള്‍ ഒരേ കാര്യം തന്നെ ദിവസം പലതവണയും, എല്ലാ ദിവസവും സെര്‍ച്ച് ചെയ്യാറുണ്ടാകും. ഈ വിഷയത്തില്‍ അപ് ടു ഡേറ്റ് ആയിരിക്കാനാവും ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ സ്ഥിരം ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സര്‍വ്വീസാണ് ഗൂഗിള്‍ അലെര്‍ട്ട്സ്.
ഇതുപയോഗിച്ച് പുതിയ വിവരങ്ങള്‍ നിങ്ങളുടെ ഇമെയിലിലേക്ക് നല്കപ്പെടും. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
Google alert - Compuhow.com

google.com/alerts ല്‍ പോവുക.
നിങ്ങളുടെ സെര്‍ച്ച് ക്വറി ടൈപ്പ് ചെയ്യുക. ഇവ ഒറ്റ വാക്കാകാതെ സ്പെസിഫികായി നല്കുക. പ്രശസ്തരായ ആളുകളുടെ പേരുകളും നല്കാം.
വലത് വശത്തെ പ്രിവ്യു പെയ്നില്‍ തത്സംബന്ധമായ റിസള്‍ട്ട് കാണിക്കും. നിങ്ങള്‍ക്ക് എത്ര ദൈര്‍ഘ്യമുള്ള ക്വറിയും നല്കാം.

അടുത്തതായി റിസള്‍ട്ട് ടൈപ്പ് നല്കുക. ന്യൂസ്, വീഡിയോ, ബ്ലോഗ് എന്നിങ്ങനെ…..
അടുത്തതായി മെയില്‍ ലഭിക്കേണ്ടുന്ന ഇടവേള സെറ്റ് ചെയ്യുക. Once a day പോലെ. അതുപോലെ Only the best results എന്നോ All results എന്നോ അലര്‍ട്ട് ഫില്‍റ്റര്‍ ചെയ്യുകയും ചെയ്യാം.

Create a New Alert ല്‍ ക്ലിക്ക് ചെയ്ത് എത്ര അലര്‍ട്ടുകളും നിങ്ങള്‍ക്ക് ചേര്‍ക്കാം.
ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് മറ്റ് സെര്‍ച്ചൊന്നും കൂടാതെ കാര്യം സാധിക്കാന്‍ ഈ സര്‍വ്വീസ് ഏറെ ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *