ഗൂഗിള്‍ 60


ഇന്ന് ബഹുഭൂരിപക്ഷവും ഇന്‍റര്‍നെറ്റ് സെര്‍ച്ചിങ്ങിന് ഉപയോഗിക്കുന്നത് ഗൂഗിളാണ്. വേഗത്തിലും കാര്യക്ഷമമായും റിസള്‍ട്ടുകള്‍ ലഭിക്കാന്‍ ഗൂഗിള്‍ തന്നെയാണ് മികച്ചതും.
എന്നാല്‍ പഴയകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായി സെര്‍ച്ചിങ്ങ് നടത്തണോ. പഴയ ഒരു ടൈപ്പ് റൈറ്ററില്‍ സെര്‍ച്ച് വേഡ് നല്കി അത് ഒരു കടലാസിലെന്ന പോലെ പ്രിന്‍റ് വന്ന് , പിന്നെ കറങ്ങുന്ന ടേപ്പ് ഡെക്ക് കണ്ട്, അങ്ങനെ പഴയൊരു ശൈലിയില്‍ സെര്‍ച്ച് ചെയ്താലെങ്ങനെയിരിക്കും.
Google 60 - Compuhow.com
പഴയകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിന് സാധിക്കുന്ന വളരെ രസകരമായി തോന്നാവുന്ന ഒരു സൈറ്റാണ് ഇവിടെ പറയുന്നത്.
ആദ്യം ടൈപ്പ് റൈറ്ററിലെന്ന പോലെ സെര്‍ച്ച് വേഡ് ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് പ്രിന്‍റ് വരുന്നത് പോലെ ഗൂഗിള്‍ ലോഗോ ASCII യില്‍ കാണാം.
അവിടെ
(1) TEXT SEARCH
(2) IMAGE SEARCH
(3) GET LATEST NEWS (GENERAL) എന്നിങ്ങനെ സെലക്ട് ചെയ്യാം.
തുടര്‍ന്ന് കറങ്ങുന്ന ടേപ്പ് ഡെക്ക് സെര്‍ച്ച് ചെയ്യും.

ചിത്രമാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ ചിത്രവും ഡോട്ടുകളായി തന്നെ കാണാം.
1960 കളിലെ സാങ്കേതിക വിദ്യയില്‍ ഗൂഗിള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എങ്ങനെയിരുന്നേനെ എന്ന് മനസിലാക്കാനും, ഇന്നത്തെ സാങ്കേതിക വളര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാനും ഈ സൈറ്റ് നിങ്ങളെ സഹായിക്കും.

visit site

Comments

comments