മൊബൈലുപയോഗിക്കാതെ ഗൂഗിള്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടത്താം


അക്കൗണ്ടിന് സുരക്ഷ കൂട്ടുന്നതിനായാണല്ലോ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഗൂഗിളില്‍ ഉപയോഗിക്കുന്നത്. നമ്മള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന കോഡ് എന്‍റര്‍‌ ചെയ്ത് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുകയാണ് ഇതില്‍ ചെയ്യുക. ഇത് എനേബിള്‍ ചെയ്യുക വഴി അനധികൃത കടന്ന് കയറ്റം വലിയൊരളവോളം കുറയ്ക്കാന്‍ സാധിക്കും.
എന്നാല്‍ ഫോണില്ലാതെ ഇത് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ ഫോണെടുക്കാന്‍ മറന്ന് പോവുകയോ, ഫോണ്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ ഇത് ഉപകാരപ്പെടും.
GAuth Authenticator എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുക.


ഇതില്‍ നിങ്ങള്‍ക്ക് രഹസ്യ കോഡുകള്‍ ക്രിയേറ്റ് ചെയ്യാം. എന്നാല്‍ സിസ്റ്റം പൂര്‍ണ്ണമായും നിങ്ങളുടെ ഉപയോഗത്തിലുള്ളതും, മറ്റുള്ളവര്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയില്ലാത്തതുമാവണം.
മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വന്നാല്‍ ഉപയോഗിക്കാവുന്ന ഒരു സഹായമായി ഈ തേര്‍ഡ് പാര്‍ട്ടി എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം.
http://gauth.apps.gbraad.nl

Comments

comments