ഗുഡ് ബൈ ഓര്‍ക്കൂട്ട്


orkut - Compuhow.com
ഫേസ്ബുക്ക് എന്ന് കേട്ട് തുടങ്ങിയിട്ടില്ലാത്ത 2004 കാലത്ത് ഓര്‍ക്കൂട്ടായിരുന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിന്‍റെ അവസാന വാക്ക്. ഇന്ന് ഫേസ്ബുക്കില്‍ വിലസുന്ന പലരും സോഷ്യല്‍ നെറ്റ്‍വര്‍ക്ക് എന്തെന്ന് ആദ്യമായി അനുഭവിച്ചറിഞ്ഞത് ഓര്‍ക്കൂട്ടിലാണ്. ഫേസ്ബുക്കിന്‍റെ വരവോടെ പരാജയമേറ്റ് വാങ്ങാനായിരുന്നു ഗൂഗിളിന്‍റെ സന്താനമായ ഓര്‍ക്കൂട്ടിന്‍റെ വിധി.

നിലവില്‍ ഓര്‍‌ക്കൂട്ടിന്‍റെ 50.6 ശതമാനം ഉപയോക്താക്കള്‍ ബ്രസീലില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് 20.44 ശതമാനവും, യുഎസ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍‌ നിന്ന് 17.78 മാണ് ഉപയോക്താക്കള്‍.

ആളൊഴിഞ്ഞ ഓര്‍ക്കൂട്ടിനെയും ഗൂഗിള്‍ കുഴിച്ച് മൂടുകയാണ്. സെപ്തംബര്‍ 30, 2014 ലാണ് ഓര്‍ക്കൂട്ടിന്‍റെ അന്ത്യ ദിനം. ഇപ്പോള്‍ പഴയ ചിത്രങ്ങളും, സ്ക്രാപ്പുകളും, പോസ്റ്റുകളുമൊക്കെ വീണ്ടെടുത്ത് സേവ് ചെയ്യാനുള്ള സമയമാണ്.
ഇപ്പോള്‍ ഇവയെല്ലാം ഗൂഗിള്‍ പ്ലസിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം. അതിനായി Google Takeout ഉപയോഗിക്കാം.

Comments

comments