ജിമെയിലില്‍ നോട്ടിഫിക്കേഷന് Checker Plus


ജോലിസംബന്ധമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല ഇമെയില്‍ ഐ.ഡികള്‍ ഉപയോഗിക്കേണ്ടി വരും. എന്നാല്‍ പല ജിമെയില്‍ അക്കൗണ്ടുകള്‍ തുറന്ന് വെയ്ക്കുന്നത് പ്രയാസമാണ്. ഇതിന് പകരം തുറക്കാത്ത അഡ്രസില്‍ മെയിലുകള്‍ വന്നാല്‍ അറിയാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Checker Plus.
Checker Plus - Compuhow.com
ഗൂഗിള്‍ ക്രോമില്‍ ഇത് ഉപയോഗിക്കാം. മെയിലുകളുടെ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷനുകളും, വോയ്സ് നോട്ടിഫിക്കേഷനും, മെയിലുകള്‍ വായിക്കാനുമെല്ലാം ഈ എക്സ്റ്റന്‍ഷന്‍ സഹായിക്കും. ബ്രസറില്‍ മുകളില്‍ ഒരു ഐക്കണായി എത്ര മെയിലുകള്‍ അണ്‍റീഡായി ഉണ്ട് എന്ന് കാണാന്‍ സാധിക്കും.
ഈ ഐക്കണില്‍ ക്ലിക്ക് ചെയ്ത് മെയില്‍ബോക്സ് തുറക്കാതെ തന്നെ ഇമെയില്‍ വായിക്കാന്‍ സാധിക്കും.

വോയ്സ് അലര്‍ട്ട് ലഭിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. ഇതില്‍ പല വോയ്സുകള്‍ മാറി സെലക്ട് ചെയ്യാനുമാകും.

DOWNLOAD

Comments

comments