പുതുമയുമായി വീണ്ടും ജിമെയില്‍


Gmail - Compuhow.com
അടുത്ത കാലത്ത് ജിമെയില്‍ വന്ന പരിഷ്കാരങ്ങള്‍ നിരവധിയാണ്. ഇപ്പോളും പല പുതിയ മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു. അതിലേറ്റവും പുതിയതാണ് ജിമെയില്‍ അറ്റാച്ച് മെന്‍റുകള്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റാനുള്ള സംവിധാനം.

വൈകാതെ എല്ലാ അക്കൗണ്ടുകളിലും ഇത് ലഭ്യമാകും. നിലവില്‍ മറ്റ് ചില മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് അറ്റാച്ച്മെന്റുകള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യുന്നത്. ഇനി ആ പരിപാടി നിക്ഷ്പ്രയാസം ചെയ്യാനാവും.
രണ്ട് തരത്തിലാവും ഇത് ലഭ്യമാവുക. ആദ്യത്തേതില്‍ അറ്റാച്ച്മെന്‍റ് പ്രിവ്യു മെസേജിന് താഴെ ലഭ്യമാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫുള്‍സ്ക്രീനില്‍ ഡോകുമെന്‍റ് കാണാം. അതിനരികെ കാണുന്ന ഗൂഗിള്‍ ഡ്രൈവ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ ക്ലൗഡിലേക്ക് സേവായിക്കൊള്ളും.
Gmail attachement - Compuhow.com
ഐഫോണില്‍ നേരത്തെ അറ്റാച്ച്മെന്റ് പ്രിവ്യു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അതേ സംവിധാനം ഡെസ്ക്ടോപ്പിലും ലഭിക്കുന്നത് ജിമെയില്‍ ജോലി ആവശ്യത്തിനൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഗുണകരമാകും.

വരുന്ന ഏതാനും ആഴ്ചകളില്‍ ഈ സംവിധാനം എല്ലാ അക്കൗണ്ടുകളിലും എനേബിള്‍ ചെയ്യപ്പെടും. കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം ഒരു കോപ്പി ക്ലൗഡിലേക്ക് ബാക്കപ്പ് എടുത്ത് വെയ്ക്കാനുള്ള എളുപ്പവഴിയാണ് ഇത് നല്കുന്നത്.

Comments

comments