ജിമെയിലിലെ കാന്‍ഡ് റെസ്പോണ്‍സസ് !


Gmail - Compuhow.com
ഒരേ തരം മെയിലുകള്‍ ദിവസവും പല ആവര്‍ത്തി നിങ്ങള്‍ക്ക് അയക്കേണ്ടി വരാറുണ്ടോ. ഉദാഹരണത്തിന് നിങ്ങളൊരു സ്ഥാപനം നടത്തുന്ന ആളാണെങ്കില്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടുള്ള മെയിലുകള്‍. അതല്ലെങ്കില്‍ തൊഴില്‍ സാധ്യത ആരായുന്ന മെയിലുകള്‍. സാധാരണ മെയിലുകല്‍ കൂട്ടമായി അയക്കാന്‍ BCC ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇതല്ലാതെ മെയില്‍ അയക്കാനുള്ള മാര്‍ഗ്ഗമാണ് കാന്‍ഡ് റെസ്പോണ്‍സസ്.

ഇത് സെറ്റ് ചെയ്യാന്‍ ആദ്യം ജിമെയിലില്‍ Settings എടുക്കുക. അവിടെ Labs ല്‍ പോവുക.
അവിടെ താഴേക്ക് സ്ക്രോള്‍ ചെയ്ത് Canned Responses ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക.
തുടര്‍ന്ന് Save Changes ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

പല ആവര്‍ത്തി അയക്കേണ്ടുന്ന ഒരു മെയില്‍ ഉണ്ടെങ്കില്‍ അത് സ്റ്റോര്‍ ചെയ്യാം. അതിന് ട്രാഷ് ബിന്നിന് താഴെ ഡ്രോപ് ഡൗണ്‍ ക്ലിക്ക് ചെയ്യുക.
Canned Responses സെലക്ട് ചെയ്യുക.

New canned response സെലക്ട് ചെയ്ത് പോപ് അപ് വരുന്നതില്‍ ഒരു പേര് നല്കുക. തുടര്‍ന്ന് Ok ക്ലിക്ക് ചെയ്യുക.
ഇത് സെന്‍ഡ് ചെയ്യാന്‍ കംപോസ് വിന്‍ഡോ തുറന്ന് Canned Responses എടുക്കുക.

Comments

comments