ജിമെയില്‍ ബാക്കപ്പെടുക്കാം


ജിമെയിലിനോളം ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഇമെയില്‍ സര്‍വ്വീസ് നിലവിലില്ല, വളരെ ലളിതമാര്‍ന്ന ഉപയോഗമാണെന്നതിനപ്പുറം പല മികച്ച സംവിധാനങ്ങളും ഇതിലുണ്ട്. പ്രധാനപ്പെട്ട പല മെയിലുകളും നിങ്ങളുടെ അക്കൗണ്ടിലുണ്ടാവും. ഇവ ബാക്കപ്പെടുത്ത് വെയ്ക്കുന്നത് നല്ലതാണ്. Thunderbird ഉപയോഗിച്ച് എങ്ങനെ ജിമെയില്‍ ഇമെയിലുകള്‍ ബാക്കപ്പ് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
Mozilla Thunderbird - Compuhow.com
ആദ്യം Thunderbird ഇന്‍സ്റ്റാള്‍ ചെയ്യുക. റണ്‍ ചെയ്ത് അക്കൗണ്ട് സെക്ഷനില്‍ ഇമെയില്‍ ഒപ്ഷന്‍ സെലക്ട് ചെയ്യുക.
ഇനി വരുന്ന ബോക്സില്‍ സ്കിപ്പ് ചെയ്ത് use my existing email ല്‍ ക്ലിക്ക് ചെയ്യുക.

ഇനി ഇമെയില്‍, പാസ്വേഡ് തുടങ്ങിയവ നല്കണം. Continue ക്ലിക്ക് ചെയ്യുക.
പ്രൊസസ് പൂര്‍ത്തിയാകുമ്പോള്‍ Done ല്‍ ക്ലിക്ക് ചെയ്യുക.

Gmail backup എന്ന ഫ്രീ ആപ്ലിക്കേഷനും ഇതേ ആവശ്യത്തിനായി ഉപയോഗിക്കാം.

Comments

comments