ഗിഫ്റ്റഡ് മോഷന്‍ – ജിഫ് ആനിമേഷന്‍ മേക്കര്‍


കാര്യമായ ആനിമേഷന്‍ അറിവൊന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ജിഫ് ആനിമേഷനുകള്‍ നിര്‍മ്മിക്കാം. അതുപോലെ നിങ്ങള്‍ ആകര്‍ഷകമായ ഒരു ആനിമേഷന്‍ കണ്ടതില്‍ നിന്ന് ഒരു പ്രത്യേക ഇമേജ് കംപ്യൂട്ടറിലേക്ക് സേവും ചെയ്യാം. ഇതിന് വേണ്ടത് ഗിഫ്റ്റഡ് മോഷന്‍ എന്ന ഫ്രീ പ്രോഗ്രാമാണ്.

എളുപ്പത്തില്‍ ആനിമേഷന്‍ ക്രിയേറ്റ് ചെയ്യാനും, എഡിറ്റ് ചെയ്യാനും സഹായിക്കുന്ന ഒന്നാണിത്. ഇത് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഡ് ഫയല്‍സ് എന്നത് ക്ലിക്ക് ചെയ്ത് ആനിമേറ്റ് ചെയ്യേണ്ടുന്ന ഇമേജുകള്‍ സെലക്ട് ചെയ്യുക.

PNG, JPG, BMP, GIF തുടങ്ങി നിരവിധി ഇമേജ് ഫോര്‍മാറ്റുകള്‍ ഈ പ്രോഗ്രാം സപ്പോര്‍‍ട്ട് ചെയ്യും.. മള്‍ട്ടിപ്പിള്‍ ഇമേജുകള്‍ ഒരേസമയം സെലക്ട് ചെയ്യാം. ചിത്രങ്ങള്‍ റീസൈസ് ചെയ്യാനും സാധിക്കും. ഇടത് വശത്ത് ഔട്ട് പുട്ട് പ്രിവ്യുകാണാം.

ശേഷം എക്സ്പോര്‍ട്ട് സെറ്റിങ്ങിസല്‍ ക്ലിക്ക് ചെയ്ത് ട്രാന്‍സ്പെരന്‍സി, ഡിതറിങ്ങ്, ആനിമേഷന്‍ എത്ര തവണ ആവര്‍ത്തിക്കണം എന്നിവ സെറ്റ് ചെയ്യാം.

www.onyxbits.de/giftedmotion

Comments

comments