വിന്‍ഡോസില്‍ മറ്റൊരു മാക് ഡോക്


Aqua Dock - Compuhow.com
മാക് ഓ.എസില്‍ കാണുന്ന തരം ഡോകിനെക്കുറിച്ച് അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആപ്പിള്‍ കംപ്യൂട്ടറിന്‍റെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവും ഈ ഡോക്. ഇതിന് സമാനമായ സംവിധാനം ചില ലാപ്ടോപ്പുകളില്‍ ഡെല്‍ പോലുള്ള നിര്‍മ്മാതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏത് വിന്‍ഡോസ് കംപ്യൂട്ടറിലും ഇത് സാധ്യമാക്കുന്ന ആപ്ലിക്കേഷനെക്കുറിച്ചായിരുന്നു മുന്‍പോസ്റ്റ്. അതോ പോലെ തന്നെ ഡോക് ലഭ്യമാക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് Aqua Dock.

ലൈറ്റ് വെയ്റ്റായ ഈ ആപ്ലിക്കേഷന്‍ എക്സ്.പി മുതലുള്ള വിന്‍ഡോസ് വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം സ്ക്രീനിലെവിടെയും സ്ഥാപിക്കാം. ഇതിലേക്ക് ഷോര്‍ട്ട് കട്ടുകള്‍ ആഡ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ നിന്ന് ഐക്കണുകള്‍ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. ആഡ് ചെയ്ത ഐക്കണുകള്‍ റീ പൊസിഷന്‍ ചെയ്യാനുമാകും. ഡോകിന്‍റെ വലുപ്പം കൂട്ടാനും കുറയ്ക്കാനും സാധിക്കും.

നിരവധി കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. കോണ്‍ടെക്സ്റ്റ് മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അപ്പിയറന്‍സും, സൈസുമൊക്കെ സെറ്റ് ചെയ്യാനാവും.
http://www.softpedia.com/get/System/OS-Enhancements/Aqua-Dock.shtml

Comments

comments