എല്ലാ അലെര്‍ട്ടുകളും ക്രോമില്‍


Chrome notification - Compuhow.com
Chime എന്നൊരു ക്രോം എക്സ്റ്റന്‍ഷനെക്കുറിച്ച് മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ അലെര്‍ട്ട് മെസേജുകള്‍ ഒറ്റ പ്ലാറ്റ് ഫോമില്‍ ലഭിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. അതിന് സമാനമായ ഒന്നാണ് The Notifications for everything. നാല് സര്‍വ്വീസുകള്‍ ഇതില്‍ ആഡ് ചെയ്യാനാവും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം The Notifications for everything ന്‍റെ ഒപ്ഷന്‍സില്‍ പോയി ജനറല്‍ ടാബില്‍ ആപ്ലിക്കേഷന്‍ എനേബിള്‍ ചെയ്യാം. ഒരു നോട്ടിഫിക്കേഷന്‍ എത്ര നേരത്തേക്ക് കാണിക്കണമെന്നും ഇതില്‍ സെറ്റ് ചെയ്യാവുന്നതാണ്. അടുത്തതായി ഏതൊക്കെ സര്‍വ്വീസുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളാണ് വേണ്ടതെന്ന് സെലക്ട് ചെയ്യാം.
ഓരോ സര്‍വ്വീസും കണക്ട് ചെയ്യുമ്പോള്‍ എക്സ്റ്റന്‍ഷന്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ആക്സസ് ചെയ്യും. ഏപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഒരു സര്‍വ്വീസ് ഒഴിവാക്കാനുമാകും.
ഓരോ നോട്ടിഫിക്കേഷനും അതിന്‍റെ ഐക്കണോടൊപ്പമാണ് ഡിസ്പ്ലേ ചെയ്യപ്പെടുക എന്നത് ഇതിന്‍റെ ഒരു മികവാണ്.

Download

Comments

comments