ഗ്യാംഗസ്റ്ററുമായി ആഷിഖ് അബു


Mamootty in gangester - Keralacinema.com
യുവനിരയുടെ വക്താവായ ആഷിഖ് അബു വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നു. ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത് രംഗത്ത് വന്ന ആഷിഖ് അബു പിന്നീട് പ്രധാനമായും യുവനടന്‍മാരെ നായകന്‍മാരാക്കിയാണ് ചിത്രങ്ങള്‍ ചെയ്തത്. അധോലോകത്തിന്‍റെ കഥ പറയുന്ന ഗ്യാംഗ്സ്റ്ററില്‍ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മീരാജാസ്മിനാണ് മമ്മൂട്ടിക്ക് നായികയാകുന്നത്. ഫഹദ് ഫാസില്‍, ഡാ തടിയാ ഫെയിം ശേഖര്‍, തമിഴ് നടന്‍ പാര്‍ത്ഥിപന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.

Comments

comments