ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ – FVD DIAL


ചിലര്‍ ബ്രൗസറിലെ സ്റ്റാര്‍ട്ട് പേജ് ബ്ലാങ്കാക്കിയിടും, എന്നാല്‍ മറ്റുചിലര്‍ ഏറെയാവശ്യം വരുന്ന സൈറ്റുകളെ സ്റ്റാര്‍ട്ട് പേജാക്കും. എന്നാല്‍ ഇതിനേക്കാള്‍ ഉപകാരപ്രദമാണ് ഓപെറ ആദ്യമായി അവതരിപ്പിച്ച സ്പീഡ് ഡയല്‍ സംവിധാനം. തമ്പ് നെയിലുകള്‍ പോലെ സ്റ്റാര്‍ട്ട് പേജില്‍ നിരവധി വെബ്സൈറ്റുകള്‍ കാണിക്കുന്ന സംവിധാനമാണിത്.

ഇത്തരത്തില്‍ ആഡോണായി ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഒരു സ്പീഡ് ഡയല്‍ സംവിധാനമാണ് എഫ്.വി.ഡി ഡയല്‍. വളരെ യൂസര്‍ഫ്രണ്ട് ലിയായ ഇന്റര്‍ഫേസാണ് ഇതിന്. നിരവധി ബ്രൗസര്‍ കസ്റ്റമൈസേഷന്‍ സെറ്റിങ്ങുകളും ഇതിലുണ്ട്.
മൂന്ന് മോഡുകളാണ് ഇതിലുള്ളത്.
സ്പീഡ് ഡയല്‍
നിങ്ങള്‍ സ്പീഡ് ഡയല്‍ സെറ്റ് ചെയ്യാന്‍ സൈറ്റിന്റെ യു.ആര്‍.എല്‍ ആഡ് ചെയ്യുകയേ വേണ്ടൂ. ഒരു ഗ്രൂപ്പ് സെലക്ട് ചെയ്ത് ഒരു പേരും സൈറ്റ് തിരിച്ചറിയാന്‍ നല്കാം. ഡയലുകളുടെ എണ്ണവും, സൈസും സെറ്റ് ചെയ്യാനാവും. പോപ്പുലര്‍, വര്‍ക്ക് എന്നിങ്ങനെ ഇഷ്ടമുള്ള പേര് നല്കി ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാം.
മോസ്റ്റ് വിസിറ്റഡ്
നിങ്ങള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഇതില്‍ കാണിക്കും. ഇരുപത്തഞ്ചിന് മേലെ സൈറ്റുകള്‍ ഇതില്‍ കാണിക്കാം.
റീസന്റ്ലി ക്ലോസ്ഡ്
നിങ്ങള്‍ അബദ്ധവശാല്‍ ഒര സൈറ്റ് ക്ലോസ് ചെയ്താലോ, അല്ലെങ്കില്‍ ഒരു സൈറ്റ് മുമ്പ് സന്ദര്‍ശിച്ചതിന്റെ പേര് മറന്ന് പോയാലോ ഇത് ഉപയോഗിച്ച് കണ്ടെത്താം.
നിങ്ങളുടെ ഡയല്‍ ഇന്‍ഫോ ബാക്കപ്പ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
http://fvdspeeddial.com/

Comments

comments