താരദമ്പതികളാകാന്‍ പോകുന്ന ഫഹദും നസ്രിയയും മണിരത്നത്തില്‍

Future Star couple Fahad and Nasriya in Manirathnam movie

ഫഹദും നസ്രിയയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനു തൊട്ടു പുറകിലായി ഇരുവരും വീണ്ടും ഒന്നിക്കുന്നു വെന്ന വാര്‍ത്ത വന്നിരിക്കുന്നു. അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്നത്. യാദൃച്ഛികം ആണോ എന്നറിയില്ല ആ സമയത്തു തന്നെയാണ് ഇരുവരുടെയും നിക്കാഹ് വീട്ടുകാർ ഉറപ്പിച്ചത്. ഇതുവരെ വെള്ളിത്തിരയില്‍ ഒന്നിച്ചിട്ടില്ലാത്ത ഈ ജോഡികള്‍ നവാഗത സംവിധായകനായ സന്തോഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ മണി രത്നം’ ചിത്രത്തിലും നായികാ നായകന്മാരുന്നു. ന്യൂ ഇയര്‍ രാവിനും ആദ്യ ദിനത്തിനും ഇടയിലെ ഒരു സംഭവം കേന്ദ്രീകരിച്ചുള്ള ത്രില്ലര്‍ ആണ്‌ ചിത്രം പറയുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. അനില്‍ സി നാരായണന്‍, അജിത്‌ ലോകേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ. സംവിധായകന്‍ ബ്‌ളെസ്സിയും ഇവരെ പ്രധാന വേഷത്തില്‍ ഒരുക്കി ഒരു ചിത്രം ചെയ്യാന്ഡ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

English Summary : Future Star couple Fahad and Nasriya in “Manirathnam”

Leave a Reply

Your email address will not be published. Required fields are marked *