വെബ്പേജ് മുഴുവനായി സ്ക്രീന്‍ ഷോട്ട് എടുക്കുന്നതെങ്ങനെ?


Screenshot maker - Compuhow.com
സാധാരണ ഒരു വെബ്പേജിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ കുറഞ്ഞ ഭാഗം മാത്രമേ ലഭിക്കൂ. എന്നാല്‍ ചില ടൂളുകളോ, ആഡോണുകളോ ഒക്കെ ഉപയോഗിച്ചാല്‍ വെബ് പേജ് പൂര്‍ണ്ണരൂപത്തില്‍ ലഭ്യമാകും.അതിന് സഹായിക്കുന്ന ചില ടൂളുകളാണ് ഇവിടെ പറയുന്നത്.

1. Fireshot

പ്രമുഖ വെബ് ബ്രൗസറുകളെ സപ്പോര്‍ട്ട് ചെയ്യുന്ന Fireshot ല്‍ എഡിറ്റിംഗ് സംവിധാനവുമുണ്ട്. ഷെയര്‍ ചെയ്യുമ്പോള്‍‌ ആവശ്യമെങ്കില്‍ അനോട്ടേഷന്‍ നല്കാനും ഇതില്‍ സംവിധാനമുണ്ട്.
http://getfireshot.com/

2. Capturefullpage.com
ആഡോണുകളോ, എക്സ്റ്റന്‍ഷനുകളോ, മറ്റ് പ്രോഗ്രാമുകളോ ഉപയോഗിക്കാന്‍ മടിയാണെങ്കില്‍ ഉപയോഗിക്കാവുന്നതാണ് Capturefullpage.com.
Screengrab Firefox extension
ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന എക്സ്റ്റന്‍ഷനാണ് Screengrab. റൈറ്റ് ക്ലിക്ക് വഴി വളരെ എളുപ്പത്തില്‍ വെബ് പേജ് പൂര്‍ണ്ണമായി സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ഇതു വഴി സാധിക്കും.
https://addons.mozilla.org/en-US/firefox/addon/screengrab/

3. Webpage screenshot
ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണിത്. എഡിറ്റ് ചെയ്യാനും, ഇതില്‍ വരയ്ക്കാനും, കമന്റുകള്‍ എഴുതാനും ഇതുപയോഗിച്ച് സാധ്യമാകും.
http://www.webpagescreenshot.info/

4. DuckLink
വിന്‍ഡോസ്, മാക് എന്നിവയില്‍ ഉപയോഗിക്കാവുന്ന സ്ക്രീന്‍ കാപ്ചര്‍ പ്രോഗ്രാമാണ് DuckLink. മറ്റ് മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് അനേകം സംവിധാനങ്ങള്‍ ഇതില്‍ ലഭ്യമാണ്.
http://www.ducklink.com/p/free-screen-capture-tool/

Comments

comments