ഫ്രീ വീഡിയോ എഡിറ്ററുകള്‍


യൂട്യൂബും മറ്റും ജനപ്രിയമായതോടെ അത്യവശ്യം വീഡിയോ എഡിറ്റിങ്ങ് അറിഞ്ഞിരിക്കേണ്ടത് നെറ്റുപയോഗിക്കുന്നവരുടെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. വിന്‍ഡോസ് മൂവി മേക്കര്‍ ഇതിന് ഉപകരിക്കുമെങ്കിലും അതിലും മികച്ച ചില ഫ്രീ വീഡിയോ എഡിറ്ററുകളെ ഇവിടെ പരിചയപ്പെടുത്താം.
Avidemux

ഏറെ ജനപ്രീതിയുള്ള ഒരു ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറാണിത്. മിക്കവാറും എല്ലാ ഓപ്പറേറ്റിങ്ങ് സോഫ്റ്റ് വെയറുകളിലും ഇത് വര്‍ക്കാവും.
വിന്‍ഡോസ്, ലിനക്‌സ്, മാക് വേര്‍ഷനുകള്‍ ഇതിനുണ്ട്.
വളരെ ലളിതമായ എഡിറ്റിംഗ് രീതിയാണ് ഇതിലുള്ളത്.
AVI, MPEG, MP4,ASF, എന്നുിവയെല്ലാം ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.
Virtualdub

ഇതും ഒരു ഓപ്പണ്‍സോഴ്‌സ് എഡിറ്റിംഗ് സോഫ്റ്റ് വെയറാണ്. ചില ഫോര്‍മാറ്റുകള്‍ ഇതില്‍ വര്‍ക്കാവില്ല എന്ന പ്രശനമുണ്ട്.
ഇതില്‍ അഡിഷണല്‍ ഫില്‍ട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.
Pinnacle

അടുത്തത് പിനാക്കിളാണ്. ലോകത്തെ മുന്‍നിര പ്രൊഫഷണല്‍ വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് പിനാക്കിള്‍. പിനാക്കിള്‍ വീഡിയോ സ്പിന്‍ ഇവര്‍ പുറത്തിറക്കിയ ഫ്രീ വീഡിയോ എഡിറ്റിങ്ങ് ടൂളാണ്. നിരവധി ഫീച്ചറുകള്‍ ഇതിനുണ്ടെങ്കിലും ഫ്രീ വേര്‍ഷന്റേതായ പരിമിതികള്‍ ഇതിനുണ്ട്.
വിഡിയോ എഡിറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ടത് മികച്ച സ്പീഡുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിക്കണമെന്നതാണ്. അല്ലെങ്കില്‍ വളരെ ബുദ്ധിമുട്ടും ബോറിങ്ങുമായ ഒരിടപാടായി അത് മാറും.

Comments

comments