ഫ്രീ വീഡിയോ എഡിറ്റര്‍ – ലൈറ്റ് വര്‍ക്ക്സ്

അനേകം വീഡിയോ എഡിറ്ററുകള്‍ ഇന്ന് ലഭ്യമാണ്. പ്രൊഫഷണലും, അല്ലാത്തതുമായ അനേകം വീഡിയോ എഡിറ്ററുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡിങ്ങിന് ലഭിക്കും. എന്നാല്‍ പ്രൊഫഷണ്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വീഡിയോ എഡിറ്ററുകള്‍ വന്‍വില വരുന്നതും, സാധാരണ കംപ്യൂട്ടറുകളില്‍ വര്‍ക്ക് ചെയ്യാത്തവയുമാണ്. അഡോബ് പ്രീമിയര്‍, പിനാക്കിള്‍, എഫ്.സി.പി, സോണി വെഗാസ് തുടങ്ങി അനേകം പ്രൊഫഷണല്‍ സോഫ്റ്റ് വെയറുകള്‍ വന്‍ വില വരുന്നതാണ്. എന്നാല്‍ ഇവയുടെ ട്രയല്‍ വേര്‍ഷനുകള്‍ ലഭിക്കും.
പ്രൊഫഷണല്‍ മികവുള്ള ഒരു ഫ്രീ വീഡിയോ എഡിറ്ററാണ് ലൈറ്റ് വര്‍ക്സ്. അനേകം ഫീച്ചറുകളുള്ള ഈ എഡിറ്റിങ്ങ് സോഫ്റ്റ് വെയര്‍ ഫ്രീയായി ഉപയോഗിക്കാം.
ProRes, Avid DNxHD, AVC-Intra, DVCPRO HD, RED R3D, DPX, H.264, XDCAM EX / HD 422 തുടങ്ങി മിക്കവാറും എല്ലാ പുതിയ വീഡിയോ ഫോര്‍മാറ്റുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും.മികച്ച ടൈംലൈന്‍, ട്രിമ്മിങ്ങ്, മള്‍ട്ടിംകാം സിങ്കിങ്ങ് തുടങ്ങി നിരവധി സവിശേഷതകള്‍ ഈ പ്രോഗ്രാമിനുണ്ട്.


തേര്‍ഡ്പാര്‍ട്ടി പ്ലഗിനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. നിങ്ങളുടെ ഹോം വീഡിയോകള്‍ മികച്ച രീതിയില്‍ എഡിറ്റ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ലൈറ്റ് വര്‍ക്സ് ഉപയോഗിക്കാം.
ഇതിന്റെ പ്രൊഫഷണല്‍ വേര്‍ഷനും ലഭ്യമാണ്.
http://www.lwks.com