സൗണ്ട് ഇഫക്ട്സ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.


soundgator - Compuhow.com
വീഡിയോ എഡിറ്റിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് ഏറെ ആവശ്യം വരുന്ന ഒന്നാണ് സൗണ്ട് ഇഫക്ട്സ്. നിങ്ങളൊരു ഷോര്‍ട്ട് ഫിലിമോ, മറ്റെന്തെങ്കിലും ചെറിയ വീഡിയോയോ നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ സൗണ്ട് ഇഫക്ടുകള്‍ വേണ്ടി വരും. വീഡിയോകള്‍ക്ക് ജീവന്‍ നല്കുന്നത് സൗണ്ട് ഇഫക്ടുകളാണ്. ഇന്‍റര്‍നെറ്റില്‍ സൗണ്ട് ഇഫക്ടുകള്‍ ലഭ്യമാകുന്ന ഒട്ടേറെ സൈറ്റുകളുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയും പണം നല്കേണ്ടുന്നവയാണ്.
എന്നാല്‍ തികച്ചും ഫ്രീയായി സൗണ്ട് ഇഫക്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു സൈറ്റാണ് SoundGator. ആനിമല്‍സ്, വെഹിക്കിള്‍സ് തുടങ്ങി കാറ്റഗറൈസ് ചെയ്ത ഒട്ടേറെ സൗണ്ട് ഇഫക്ടുകള്‍ ഇതില്‍ ലഭിക്കും. ഡൗണ്‍ലോഡിങ്ങിന് മുമ്പായി സൗണ്ട് ഇഫക്ടുകള്‍ കേള്‍ക്കാനാവും. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

www.SoundGator.com

Comments

comments